കല്‍പന അവസാനമായി അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

Jaihind News Bureau
Tuesday, June 26, 2018

നടി കൽപന അവസാനമായി അഭിനയിച്ച തമിഴ് കോമഡി ത്രില്ലർ ചിത്രം ‘ ഇഡ്ഡലി’ തയേറ്ററുകളിലെത്തുന്നു. ജൂൺ 29 നാണ് ചിത്രം റിലീസാകുന്നത്. വൈദ്യനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം രണ്ട് വർഷം മുമ്‌പേ പൂർത്തിയായിരുന്നു. കൽപനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊൻവണ്ണൻ എന്നിവരും പ്രധാനവേഷത്തിലുണ്ട്. മൂന്ന് സ്ത്രീകൾ ചേർന്ന് ബാങ്ക് കൊള്ളയടിക്കാനൊരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം.

ധരൺ ആണ് സംഗീതം. കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംവിധായകനും നിർമാതാവും കോമഡി താരവുമായ മനോബാല, വെണ്ണിരാധ മൂർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

2016 ജനുവരി 25നാണ് കൽപന അന്തരിച്ചത്. മലയാളത്തിൽ ചാർലിയാണ് കൽപന അഭിനയിച്ച അവസാന സിനിമ. 1977 ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലുടെ ബാലതാരമായാണ് കൽപന കലാരംഗത്തെത്തിയത്. മലയാളത്തിനു പുറമെ 19 തമിഴ് സിനിമകളിലും കന്നട, തെലുങ്ക് സിനിമകളിലും കൽപന അഭിനയിച്ചിട്ടുണ്ട്.