കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളെത്തിച്ച് 2 ലോറികള്‍; ഒന്ന് സിപിഎം നേതാവിന്‍റേത്

Jaihind Webdesk
Monday, January 9, 2023

കൊല്ലം: കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എത്തിച്ച ലോറികളില്‍ ഒന്ന് സിപിഎം നേതാവിന്‍റേത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ഷാനവാസിന്‍റേതാണ് ലോറി. KL04 AT 1973 എന്ന ലോറി ഇന്നലെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയിരുന്നു. ഒരുകോടി രൂപയുടെ ഒന്നേകാൽ ലക്ഷം പായ്ക്കറ്റ് പാൻമസാലയാണ് രണ്ടു ലോറികളിൽ നിന്ന് പിടികൂടിയത്. രണ്ടാമത്തെ ലോറിയും ആലപ്പുഴ രജിസ്റ്റേഷനിലുള്ളതാണ്. കേസില്‍ നാലു ലോറി ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും  പിന്നില്‍  വൻ ലഹരിസംഘമെന്നാണ് പ്രാഥമിക വിവരം.

അതേസമയം ലോറി കട്ടപ്പന സ്വദേശി ജയന് വാടകയ്ക്ക് നല്‍കിയതാണെന്നാണ് ഷാനവാസിന്‍റെ വിശദീകരണം. രണ്ടു ദിവസം മുന്‍പാണ് ജയനുമായി വാടകക്കരാര്‍ തയാറാക്കിയത്.