ആഘോഷങ്ങള്‍ മാറ്റിവെച്ച് മെഡിക്കല്‍ ക്യാമ്പിലേയ്ക്ക്..

Jaihind Webdesk
Saturday, August 25, 2018

സംസ്ഥാനത്ത് അപ്രതീക്ഷിതമുണ്ടായ പ്രളയക്കെടുതി കാരണം ദുരിതബാധിതരായവരുടെ ക്ഷേമത്തിനായി തിരുവോണ ദിവസത്തെ ആഘോങ്ങള്‍ മാറ്റിവെച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 40 അംഗ മെഡിക്കല്‍ സംഘം ദുരന്ത ബാധിത പ്രദേശത്തെ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് യാത്രയായി. ത്വക്ക് രോഗ വിഭാഗത്തിലെ ഡോ. സ്മിതയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും സംഘം ആലപ്പുഴയിലേക്കും, മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഫൈസല്‍ ഖാസിമിന്‍റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളിലേക്കുമാണ് പോയത്.[yop_poll id=2]