അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റ് പരിസരത്തേക്ക് ബസുകൾ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കും

Jaihind News Bureau
Thursday, August 9, 2018

പാലക്കാട് മൂന്നുനില കെട്ടിടം തകർന്ന സംഭവത്തെ തുടർന്ന് അടച്ചിട്ട മുനിസിപ്പൽ സ്റ്റാന്റ് പരിസരത്തേക്ക് ബസുകൾ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കൗൺസിൽ യോഗത്തിൽ ധാരണ. സ്റ്റാൻഡിനു പുറത്തെ ടാക്സി സ്റ്റാൻഡ് ഒഴിപ്പിച്ചോ സ്റ്റാഡിന്റെ കിഴക്കുഭാഗത്ത് വെയിറ്റിങ് ഷെഡ് സ്ഥാപിച്ചോ 170 ഓളം ബസുകളെ തിരികെയെത്തിക്കണമെന്നാണ് ആവശ്യമുയർന്നത്.