മന്ത്രി ശശീന്ദ്രനെതിരെ കേസെടുക്കണം ; പരാതി നല്‍കി യൂത്ത് ലീഗ്

Jaihind Webdesk
Tuesday, July 20, 2021

കൊച്ചി : ലൈംഗികപീഡന വിവരം മറച്ചുവച്ചതിന് മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്‍ പരാതി. പരാതി ഒതുക്കിതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ അച്ഛനെ ജൂണ്‍ 30നും മറ്റു ദിവസങ്ങളിലും ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാണെന്ന് കാട്ടി യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്‍റ്  അഡ്വ.സജലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കുറ്റകൃത്യം ചെയ്യുന്നത് പോലെ തന്നെ കുറ്റം ചെയ്തത് അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമായതിനാല്‍ മന്ത്രി ശശീന്ദ്രനെതിരെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനും പീഡനം അറിഞ്ഞിട്ട് മറച്ചുവെച്ചതിനും ഇരയെ ഭീഷണിപ്പെടുത്തിയതിനും വിവരം പൊലീസിന് അറിയിക്കാതെ മറച്ചുവെച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.