ബ്രുവറി-ഡിസ്റ്റലറി അഴിമതി : കാസർഗോഡ് യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റിയുടെ പ്രതിഷേധം

Jaihind Webdesk
Saturday, October 6, 2018

അനധികൃതമായി ബ്രുവറി -ഡിസ്റ്റലറി അനുവദിച്ച എക്‌സൈസ് മന്ത്രി രാജിവെക്കുക, ബ്രുവറി-ഡിസ്റ്റലറി അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം എപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാസർഗോഡ് എക്‌സൈസ് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.

വിദ്യാനഗർ ഡി സി സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എക്‌സൈസ് ഓഫീസ് പരിസരത്ത് പോലീസ് തടനായുള്ള ശ്രമം പ്രവർത്തകർ ചെറുത്തു. ഒരു വശത്തു മദ്യ വർജ്ജനത്തിനു വേണ്ടി എന്ന് പറഞ്ഞു പ്രചരണം നടത്തുകയും മറുവശത്തു മദ്യ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ട മുഖം ആണ് മുഖ്യമന്ത്രി പിണറായി വിജയൻറെതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആരോപിച്ചു. മദ്യ മുതലാളിമാരിൽ നിന്നും ആ ച്ചാരം വാങ്ങി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷ സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് കാസർഗോഡ് ലോകസഭ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജിദ് മവ്വൽ അദ്ധ്യക്ഷത വഹിച്ചു ഡി സി സി ജനറൽസെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ ,സി വി ജെയിംസ്, അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മാർച്ചിന് നേതൃത്വവും നൽകി

 

https://youtu.be/YpgE8CSOP1U