വനിതാമതില്‍ വെള്ളത്തില്‍ വരച്ച വരപോലെ; മതിലിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, January 1, 2019

വനിതാ മതിലിനെതിരെ മലപ്പുറത്ത് വെള്ളത്തിൽ വരച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്‍റ് കമ്മിറ്റിയാണ് വ്യത്യസ്തമായി പ്രതിഷേധം രേഖപ്പെടുത്തിയത്.

നവോത്ഥാന മുന്നേറ്റത്തിനെന്നും പറഞ്ഞ് സി.പി.എമ്മിന്‍റെ പിന്തുണയോടെ നടന്ന വനിതാമതിൽ വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് സൂചിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം  കുന്നുമ്മലിൽ അവസാനിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി, നൗഫൽ ബാബു, നിധീഷ് എന്നിവർ നേതൃത്വം നൽകി.