ഷാഫിയേയും ശബരിയേയും ആശുപത്രിയിലേക്ക് മാറ്റി ; നിരാഹാരസമരം തുടർന്ന് ഉപാധ്യക്ഷന്മാർ

Jaihind News Bureau
Monday, February 22, 2021

 

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആരംഭിച്ച  നിരാഹാരസമരം തുടരും. നിരാഹാരം അനുഷ്ഠിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയേയും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയേയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം സംസ്ഥാന ഉപാധ്യക്ഷന്മാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍.എസ് നുസൂര്‍ എന്നിവര്‍ നിരാഹാരം തുടരും.