യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമല്ല; വിദഗ്ധ സംഘത്തിന്‍റെ മെഡിക്കൽ റിപ്പോർട്ട്

Jaihind Webdesk
Saturday, September 9, 2023

 

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം കൊലപാതകമല്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ മെഡിക്കൽ റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതമാകാമെന്ന് വിദഗ്ധസംഘം വിലയിരുത്തി. മരണകാരണം സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. കൊലപാതകമല്ലെന്ന അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

യുവ സംവിധായിക നയന സൂര്യന്‍റെ ദുരൂഹമരണം സംബന്ധിച്ച ക്രൈം ബ്രാഞ്ചിന്‍റെ പുനരന്വേഷണത്തിന്‍റെ ഭാഗമായി രൂപീകരിച്ച മെഡിക്കൽ ബോർഡാണ് നയനയുടെ മരണം കൊലപാതകം അല്ല എന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.
മരണകാരണം ഹൃദയാഘാതമാകാമെന്നാണ് വിദഗ്ധസംഘം വിലയിരുത്തിയിരിക്കുന്നത്. എന്നാൽ
മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട് .കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ലെന്നും മരുന്നുകളുടെ അമിത ഉപയോഗം മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാം എന്നുമാണ് മെഡിക്കൽ സംഘം വിലയിരുത്തിയിട്ടുള്ളത്.

നേരത്തെ അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണത്തിനായി നിയമിച്ച ഫൊറൻസിക് മെഡിക്കൽ സംഘം വിശദമായ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകി. ഇൻസുലിന്‍റെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനുo സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് നയന ഫോണിൽ അവസാനം പരിശോധി ച്ചിരിക്കുന്നതെന്നും സംഘം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. നയന സൂര്യന്‍റെ മരണത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും ദുരൂഹത ഉയർന്നതോടെയാണ് പുനഃരന്വേഷണം ആരംഭിച്ചത്.