വർഗീയ വിഷം തുപ്പുന്ന മനേകാ ഗാന്ധിക്ക് യൂത്ത് കോൺഗ്രസ് വക കോളാമ്പി; മനേകാ ഗാന്ധിക്കെതിരെ കേസെടുക്കണം :റിയാസ് മുക്കോളി

Jaihind News Bureau
Thursday, June 4, 2020

മലപ്പുറം : നിരന്തരമായി മലപ്പുറം ജില്ലയെ അപമാനിക്കുന്ന മനേകാ ഗാന്ധിക്കെതിരെ കേസെടുക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ റിയാസ് മുക്കോളി ആവശ്യപ്പെട്ടു. പാലക്കാട്‌ ജില്ലയിൽ ആന ചെരിഞ്ഞ സംഭവത്തെ വർഗീയവൽക്കരിക്കുന്നതിന് വേണ്ടി മാത്രം മലപ്പുറം ജില്ലയിൽ വച്ചു നടന്നതായി വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പരാമർശിച്ചു ജില്ലയെ അപകീർത്തിപ്പെടുത്തുന്ന മനേകാ ഗാന്ധിക്ക് മലപ്പുറം ജില്ലയുടെ ചരിത്രം പഠിക്കുന്നതിനു ജില്ലയുടെ ചരിത്ര പുസ്തകവും ഭൂപടവും അയച്ചുകൊടുക്കുന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം വർഗീയ വിഷം തുപ്പുന്ന മനേകാ ഗാന്ധിക്ക് തുപ്പുന്നതിന് വേണ്ടി കൊളാമ്പിയും അയച്ചു കൊടുത്തു.

മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ്‌ കെ. പി ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ നൗഫൽ ബാബു, ഇസ്ലാഹ് പള്ളിപ്പുറം, പി.ജിജി മോഹൻ, അൻവർ ചിറ്റത്തുപാറ, സഈദ് പൂങ്ങാടൻ, റാഷിദ്‌ പൂക്കോട്ടൂർ, സാദിക്ക് പൂക്കാടൻ എന്നിവർ സംസാരിച്ചു. മനേകാ ഗാന്ധിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് റിയാസ് മുക്കോളി പരാതി നൽകി.