കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ

Jaihind Webdesk
Sunday, November 11, 2018

K-Sudhakaran-at-Pilathara

കെപിസിസി വർക്കിംഗ്‌ പ്രസിഡന്‍റ്‌ കെ സുധാകരൻ നയിക്കുന്ന വിശ്വാസ  സംരക്ഷണ യാത്ര തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ എത്തും. വയനാട് കുറ്റ്യാടി ചുരത്തിൽ വെച്ചു ജാഥയ്ക്ക് ജില്ലാ നേതൃത്വം സ്വീകരണം നൽകും. തുടർന്ന് പേരാമ്പ്ര കൊയിലാണ്ടി എന്നിവിടങ്ങളിൽ ഉള്ള സ്വീകരണത്തിന് ശേഷം വൈകിട്ട് മുതലക്കുളത്തു പൊതുസമ്മേളനം നടക്കും.

13, 14 തീയതികളിൽ മലപ്പുറം ജില്ലയിലാണ് ജാഥ പര്യടനം നടത്തുക.  മലപ്പുറം കൊണ്ടോട്ടിയിൽ ആരംഭിച്ചു ചമ്രവട്ടം ജംഗ്ഷനിൽ ആണ്‌ യാത്ര സമാപിക്കുക. 2 ദിവസങ്ങളിലായി 6ഇടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും.