കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര

Jaihind Webdesk
Wednesday, November 14, 2018

കെ പി സി സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്രയുടെ നാലാം ദിന പര്യടനം തുടരുന്നു. നെഹ്റു അനുസ്മരണ ചടങ്ങിന് ശേഷം കൊട്ടാരക്കരയിൽ നിന്നും ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്ന് പത്തനംത്തിട്ടയിലേക്ക് കടക്കും.

രാവിലെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിന്‍റെ ഛായാചിത്രത്തിൽ കെ.മുരളീധരൻ പുഷ്പ്പാർച്ചന നടത്തി.

K-Muraleedharan-Nehru-Anusmaranam

തുടർന്ന് നെഹ്റു അനുസ്മരണ ചടങ്ങിന് ശേഷം കൊട്ടാരക്കരയിൽ നിന്നും പര്യടനം ആരംഭിച്ചു. വിവിധ മേഖലകളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ യാത്രയ്ക്ക് വിപുലമായ വരവേൽപ്പാണ് പ്രവർത്തകർ കലയപുരത്ത് ഒരുക്കിയത്.

സർവ്വകക്ഷി യോഗത്തിലും സ്വന്തം നിലപാട് ന്യായീകരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ തുടർന്നുള്ള യോഗങ്ങൾ ബഹിഷ്കരിക്കുമെന്ന് കെ.മുരളീധരൻ
പറഞ്ഞു.

വൈകിട്ടോടെ കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി പത്തനംത്തിട്ട ജില്ലയിലേക്ക് കടക്കുന്ന യാത്രക്ക് ജില്ലാ അതിർത്തിയായ ഏനാത്ത് വെച്ച് പത്തനംത്തിട്ട ഡിസിസി പ്രസിഡന്‍റിന്‍റേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ഇരു ജില്ലകളിലേയും പ്രവർത്തകർക്കൊപ്പം അടൂരിലെത്തി പദയാത്രയുടെ നാലാം ദിന പര്യടനം സമാപിക്കും.