പ്രാര്‍ഥനകളുടെ പുണ്യവും സ്നേഹസന്ദേശവുമായി ഗള്‍ഫിലും ക്രിസ്മസ് ആഘോഷം

Tuesday, December 25, 2018

Dubai-X-mas

പ്രാര്‍ഥനകളുടെ പുണ്യവും സ്നേഹസന്ദേശവുമായി ഗള്‍ഫില്‍ ക്രിസ്മസ് ആഘോഷിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലായി നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു.

ഇരുപത്തിയഞ്ച് ദിവസത്തെ നോമ്പിലൂടെയുള്ള പുണ്യം വിശുദ്ധമാക്കിയ മനസ്സുമായിട്ടാണ് ക്രൈസ്തവ വിശ്വാസികള്‍ ദേവാലയങ്ങളിലേക്ക് എത്തിയത്. ഗള്‍ഫ് രാജ്യങ്ങളെ മഞ്ഞില്‍ പുതപ്പിച്ച രാവില്‍, മിന്നിത്തെളിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി പള്ളിമണികള്‍ മുഴങ്ങി. ഇതോടെ, തിരുപ്പിറവി ചടങ്ങുകള്‍ക്ക് തുടക്കമായി.

ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്‍റ് മേരീസ് പള്ളിയില്‍ പാതിരാ കുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

https://www.youtube.com/watch?v=18nLwmqQFd0