ഇടിക്കൂട്ടില്‍ ചരിത്രമെഴുതി മേരികോം

Jaihind Webdesk
Saturday, November 24, 2018

Mary-Com-1

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരികോമിന് സ്വര്‍ണനേട്ടം. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്‍റെ നേട്ടം. ഫൈനലിൽ ഉക്രെയ്ൻ താരം ഹന്ന ഒഖോട്ടയെ എതിരില്ലാത്ത അഞ്ച് പോയിന്‍റുകൾക്കാണ് മേരികോം വീഴ്ത്തിയത്.

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ സ്വർണം വാരിയ താരമെന്ന റെക്കോര്‍ഡുംമേരികോം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മേരി 48 കിലോഗ്രാം വിഭാഗത്തിൽ തന്‍റെ ആറാം സ്വർണമാണ് മേരികോം സ്വന്തമാക്കിയത്. സ്വര്‍ണനേട്ടത്തോടെ ആറ് ലോക ചാമ്പ്യൻഷിപ്പ് സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്‍റെ റിക്കോർഡിന് ഒപ്പവും മേരി എത്തി.