അടച്ചുപൂട്ടാനൊരുങ്ങി വനിതാ മാൾ; സംരംഭകർക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍

Jaihind News Bureau
Saturday, August 29, 2020

 

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന് ശക്തമായ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോഴിക്കോട് പ്രവർത്തിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ മാൾ കോർപ്പറേഷന്‍ അടച്ചുപൂട്ടാനൊരുങ്ങുമ്പോൾ വനിതാ സംരംഭകർക്കു സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

സർക്കാർ പദ്ധതി, കോർപറേഷനും കുടുംബശ്രീയും ചേർന്ന്‌ നടത്തിപ്പ് തുടങ്ങിയ പരസ്യങ്ങളിൽ വിശ്വസിച്ച് 100 ലധികം വരുന്ന വനിതാ സംരംഭകർ മുടക്കിയത് കോടിക്കണക്കിനു രൂപയാണ്. ലോക്ഡൗണ്‍ നിയന്ത്രണം കഴിഞ്ഞും മാൾ തുറക്കാൻ അനുവദിക്കാതെ പിരിഞ്ഞു പോകാൻ മാനേജ്മെന്‍റ് ആവശ്യപ്പെട്ടപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി  ഇവർ തിരിച്ചറിയുന്നത്. പരാതിയുമായി സമീപിച്ചവരൊക്കെ അവഗണിച്ചു. ഇവർക്ക് ആശ്വാസമായാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എത്തിയത്. തിരിച്ചു പോയത് പ്രശ്നത്തിന് പരിഹാരവുമായി.

സംരംഭകർ നൽകിയ പരാതിയിൽ കുടുംബശ്രീ ഡയറക്ടർ ഹരികൃഷ്ണൻ ഐഎഎസുമായി അദ്ദേഹം സംസാരിച്ചു. ഉടൻ യോഗം ചേർന്നു പ്രശ്നപരിഹാരത്തിനു ജില്ലാ കുടുംബശ്രീ കോർഡിനേറ്റർ കവിതയ്ക്ക് നിർദേശം നൽകി. സംരംഭകർ നൽകിയ പരാതി അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർക്കു കൈമാറാനും തീരുമാനിച്ചു. പ്രശ്ന പരിഹാരത്തിനു മാർഗം തെളിഞ്ഞു. സംരംഭകർക്കു ആശ്വാസവും.

teevandi enkile ennodu para