ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സിപിഎം നിലപാട് ജനവഞ്ചനയാണെന്നും ഈ വഞ്ചന ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് വി എം സുധീരൻ. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്ത് കൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും മറുപടി നൽകണമെന്നും വി എം സുധീരൻ. കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ രണ്ടാം ദിനത്തിലെ പര്യടനം പാനൂർ കരിയാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം സുധീരൻ
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കുത്തക മുതലാളിമാർക്കൊപ്പമാണ് കേന്ദ്ര സർക്കാർ നിൽക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദിയുടെയും, അമിത് ഷായുടെയും ലക്ഷ്യം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ എന്ത് കൊണ്ട് മുസ് ലിം സമുദായത്തെ മാറ്റി നിർത്തിയെന്നതിന് മോദിയും അമിത് ഷായും മറുപടി നൽകണം.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.
കേരള ഗവർണർ നടത്തുന്നത് രാഷ്ട്രിയ കളിയാണ്.ഗവർണ്ണർ നല്ലൊരു കളിക്കാരനായി മാറി.ഗവർണറെ തിരിച്ച വിളിക്കണമെന്ന പ്രതിപക്ഷ നിലപാടിനൊപ്പം നിൽക്കാത്ത സി പി എം നിലപാട് ജനവഞ്ചനയാണ്. സി പി എമ്മിന്റ വഞ്ചന ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വി എം സുധീരൻ പറഞ്ഞു.
കരിയാട് നിന്നാംരംഭിച്ച സഹന സമര പദയാത്രയിൽ നുറുകണക്കിനാളുകളാണ് പങ്കാളിയായത്.