എം.എം മണിയുടെ ഫ്യൂസ് ഊരി വി.ടി ബല്‍റാം

Jaihind Webdesk
Thursday, March 14, 2019

മന്ത്രി എം.എം മണിക്ക് തകര്‍പ്പന്‍ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ടോം വടക്കന്‍റെ ബി.ജെ.പി പ്രവേശം ചൂണ്ടിക്കാണിച്ച് എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് വി.ടി ബല്‍റാമിന്‍റെ മറുപടി. കമ്യൂണിസം നിലനിന്ന രാജ്യങ്ങളിലൊക്കെ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്‍റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളതെന്ന് വി.ടി ബല്‍റാം പരിഹസിച്ചു. ഇന്ത്യ എന്ന രാജ്യം ഉള്ളിടത്തോളം സ്വാതന്ത്ര്യത്തിന്‍റെ കാറ്റും മതേതര ജനാധിപത്യത്തിന്‍റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഇവിടെത്തന്നെ കാണുമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

“അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്‍റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്‍റെ കാറ്റും മതേതര ജനാധിപത്യത്തിന്‍റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.

അഭിമാനമാണ് കോൺഗ്രസ്
അധികാരത്തിൽ വരണം കോൺഗ്രസ്”