നടപ്പാക്കില്ലെന്ന പ്രഖ്യാപനമല്ല, ഓർഡിനൻസ് പിൻവലിക്കുകയാണ് വേണ്ടത് ; സർക്കാരിനോട് വി.ടി ബല്‍റാം

Jaihind News Bureau
Monday, November 23, 2020

 

പൊലീസ് നിയമ ഭേദഗതി എന്ന കരിനിയമത്തിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങളർപ്പിച്ച് വി.ടി ബല്‍റാം എംഎല്‍എ. ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല, ഓർഡിനൻസ് പൂർണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡാറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റേയുമൊക്കെ വിഷയത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഎം നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പോലീസ് നിയമ ഭേദഗതി 118(A) എന്ന കരിനിയമത്തിൽ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങൾ. ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല, ഓർഡിനൻസ് പൂർണ്ണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഡേറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റേയുമൊക്കെ വിഷയത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഎം നേതൃത്വത്തിന് സാധിക്കട്ടെ.