സബ് കളക്ടർമാരെ വാഴിക്കാത്ത ദേവികുളം; നിയമത്തിനും നീതിക്കുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാരിന്‍റെ പരിരക്ഷ

Jaihind News Bureau
Thursday, September 26, 2019

VM-Sudheeran-Nov30

നിയമം നടപ്പിലാക്കാൻ തങ്ങളിലർപ്പിതമായ ചുമതലകൾ കൃത്യമായി വിനിയോഗിക്കുന്ന ഒരു സബ് കലക്ടറെയും ദേവികുളത്ത് ഇരുത്തി പൊറുപ്പിക്കില്ല. നിയമത്തിനും നീതിക്കുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ഈ സർക്കാരിൽ പരിരക്ഷ. നേരെ ചൊവ്വേ നിയമാനുസൃതം പ്രവർത്തിക്കുന്നവരെ തൽസ്ഥാനത്ത് ഇരുത്താൻ തയ്യാറാകാത്ത ഈ സർക്കാരിൻറെ നയസമീപനത്തിൻറെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഡോ.രേണുരാജ്. നീതിയും നിയമവും നടപ്പിലാക്കുന്നവരുടെ കൂടെയല്ല ഈ സർക്കാർ. നിയമപ്രകാരം കൃത്യനിർവഹണം ഭംഗിയായി നിറവേറ്റിയ ഡോ.രേണുരാജിൻറെ സ്ഥലം മാറ്റത്തിലൂടെ സർക്കാർ ആവർത്തിച്ച് തെളിയിച്ചത് അതു തന്നെയാണ്.