വി.എം സുധീരന്‍ ഷാര്‍ജയില്‍; തിങ്കളാഴ്ച രാത്രി എട്ടിന് ഇന്‍കാസിന്‍റെ സ്വീകരണം

JAIHIND TV DUBAI BUREAU
Sunday, March 19, 2023

 

ഷാര്‍ജ: കെപിസിസി മുന്‍ പ്രസിഡന്‍റ് വി.എം സുധീരന് യുഎഇയിലെ ഷാര്‍ജയില്‍ ഇന്‍കാസ് സ്വീകരണം നല്‍കും. മാര്‍ച്ച് 20 ന് തിങ്കളാഴ്ച രാത്രി എട്ടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് സ്വീകരണ സമ്മേളനം.

യുവകലാസാഹിതി ഷാര്‍ജ സംഘടിപ്പിക്കുന്ന സി.കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം സ്വീകരിക്കാനാണ് വി.എം സുധീരന്‍ എത്തിയത്. സംസ്ഥാന കൃഷിമന്ത്രി പി പ്രസാദ് അവാര്‍ഡ് സമ്മാനിക്കും. ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരിലിന്‍റെ നേതൃത്വത്തില്‍ വി.എം സുധീരന് സ്വീകരണം നല്‍കി.