ആരുടെയും പിന്‍ബലമില്ലാതെ വിദ്യയ്ക്ക് തട്ടിപ്പ് നടത്താനാവില്ല; ക്രിമിനലുകളെ സംരക്ഷിക്കുന്നത് സിപിഎമ്മിന്‍റെ പൊതുനയം: കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, June 8, 2023

 

കണ്ണൂർ: ആരുടെയും പിൻബലമില്ലാതെ വിദ്യയ്ക്ക് കോളേജുകളിൽ ഇത്ര വലിയ തട്ടിപ്പ് നടത്താൻ പറ്റില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സിപിഎമ്മിന്‍റെ പൊതു നയമാണ് ഇതുപോലുള്ള ക്രിമിനലുകളെ സംരക്ഷിക്കുക എന്നത്. ഇതിനുവേണ്ടി അധികാരം ദുർവിനിയോഗം ചെയ്യുന്ന കാഴ്ചയാണ് മുൻവർഷങ്ങളിലും നമ്മൾ കണ്ടത്. അവരുടെ ആ മുഖം തകരുകയാണ്. കൊള്ളക്കാരുടെയും കൊള്ളിവെപ്പുകാരുടെയും ക്രിമിനലുകളുടെയും വർഗീയവാദികളുടെയും ഒരു സങ്കേതമായി, സർക്കസ് കൂടാരമായി സിപിഎം മാറി. ഇത് പുനഃപരിശോധിക്കേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞു. വാവിനും സംക്രാന്തിക്കും ഗോവിന്ദൻ മാസ്റ്റർക്ക് വെളിപാടുണ്ടായിട്ട് കാര്യമില്ല. പാർട്ടി തകരുകയാണ്. സിപിഎം പാർട്ടിയുടെ കരുത്ത് ക്രിമിനലുകളും കൊള്ളക്കാരും ആണ്. സ്വയം നാശത്തിന്‍റെ കുഴിതോണ്ടുകയാണ് സിപിഎം എന്നും എന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.