സ്വർണ്ണക്കടത്ത് കേസ് : സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയിൽ നേരത്തെ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു. സ്വപ്നക്ക് പുറമെ മറ്റു പ്രതികളായ സരിത്, സന്ദീപ് നായർ, സംജു, സൈതലവി എന്നിവരുടെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി. ഈ പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ശൃംഖല തന്നെ പ്രവർത്തിക്കുന്നുവെന്നും, സ്വർണ്ണക്കടത്ത് ഒരു വ്യവസായം പോലെയാണ് കള്ളക്കടത്ത് സംഘം നടത്തിയതെന്നും ഇന്നലെ കസ്റ്റംസ് കോടതിയിൽ പറഞ്ഞിരുന്നു.

Comments (0)
Add Comment