കെ റെയിലില്‍ മുഖ്യമന്ത്രി തെറ്റായ വിവരങ്ങൾ ആവർത്തിക്കുന്നു ; കേരളം മുഴുവൻ ഇരകളാകും : പ്രതിപക്ഷ നേതാവ്

രാജ്യ തലസ്ഥാനത്ത് എംപി മാർക്ക് നേരേ നടന്ന പോലീസ് അക്രമം ക്രൂരമെന്നും  പിന്നിൽ ഗുഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യത്തെ  കശാപ്പ് ചെയ്തു. സിൽവർ ലൈനിൽ കേന്ദ്രവും കേരളവും ഒത്തുതീർപ്പിനൊരുങ്ങുകയാണ്. ഇടനിലക്കാരെ വച്ച് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നതായും എംപിമാർക്കെതിരായ  ആക്രമണത്തിന് പിന്നിൽ ഈ ഇടനിലക്കാർ ഉണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് കെ റെയിലിനെ പറ്റി പറയാൻ പുതുതായി ഒന്നുമില്ല. നിരന്തരമായി അദ്ദേഹം തെറ്റായ വിവരങ്ങൾ ആവർത്തിക്കുന്നു. ഡിപിആർ അബദ്ധപഞ്ചാംഗമാണ്.  മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് 64000 കോടിയുടെ കണക്ക് കിട്ടിയത്. എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തില്  ആര് തയ്യാറാക്കിയ കണക്കാണിതെന്നും അദ്ദേഹം ചോദിച്ചു. ഡാറ്റയില്‍ കൃതൃമം നടന്നിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ  ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭൂമി നഷ്ടപ്പെട്ടവർ മാത്രമല്ല , കേരളം മുഴുവൻ ഇരകളാണ്,അഴിമതിക്ക് വേണ്ടിയാണ് പരിസ്ഥിതിയെയും സാമ്പത്തിക സ്ഥിതിയെയും തകർത്ത് സർക്കാർ മുന്നോട്ട് പോകുന്നത്. നരേന്ദ്ര മോദിയുടെ ഭാഷയിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടണ്ട. സജി ചെറിയാന്‍റെ വീട് ഒഴിവാക്കാൻ അലൈൻമെന്‍റിൽ മാറ്റം വരുത്തിയ ആരോപണത്തില്‍ കൃത്യമായ മറുപടി പറയാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും ബിജെപിയുമായി ചേർന്ന് സിൽവർ ലൈൻ സമരത്തിന് യുഡിഎഫ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment