ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചത് വിശദമായ ചർച്ചകള്‍ക്ക് ശേഷം : വി.ഡി സതീശൻ

Jaihind Webdesk
Sunday, August 29, 2021

കൊച്ചി : കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്രയും വിശദമായ ചർച്ച നടന്ന കാലഘട്ടമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡിസിസി പട്ടികയുമായ ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്തവും  താനും കെപിസിസി അധ്യക്ഷനും ഏറ്റെടുക്കുന്നുവെന്നും വി.ഡി സതീശൻ വ്യക്തമാക്കി.തൻ്റെ നേതൃത്വത്തിൽ പുതിയ ഒരു ഗ്രൂപ്പും കോൺഗ്രസിൽ ഉണ്ടാവില്ലന്നും കെപിസിസി, ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ അർഹമായ സ്ത്രീ,ദളിത് പ്രാതിനിധ്യം ഉണ്ടാവുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.