നിരന്തരം പ്രസംഗം തടസപ്പെടുത്തല്‍ ; സഭ നിയന്ത്രിക്കാൻ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് ഷംസീറിനോട് വി.ഡി സതീശന്‍

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച എ.എന്‍ ഷംസീറിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. സഭ നിയന്ത്രിക്കാൻ  ഷംസീറിനെ ഏൽപ്പിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

എങ്ങനെ നിയമസഭയിൽ പറയണമെന്ന് ഷംസീര്‍ ക്ലാസ് എടുക്കേണ്ട. ഷംസീറിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കമന്‍റുകളും ശ്രദ്ധിക്കാൻ പോകേണ്ടതില്ലെന്നും മൈക്ക് പ്രതിപക്ഷ നേതാവിനാണ് അനുവദിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ നിലപാടെടുത്തു. നിരന്തരം പ്രസംഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.