ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ കച്ചവടം നടക്കില്ലെന്ന് മനസ്സിലായ സ്പ്രിങ്ക്ളര്‍ കമ്പനി കരാറുപേക്ഷിച്ച് മുങ്ങി, പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാര്‍ ഇപ്പോള്‍ ശരിവയ്ക്കുന്നു: വി.ഡി സതീശന്‍| VIDEO

സ്പ്രിങ്ക്ളര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ ഡാറ്റാ കച്ചവടം നടക്കില്ലെന്ന് മനസ്സിലായ കമ്പനി കരാറുപേക്ഷിച്ച് മുങ്ങുകയാണെന്ന് വി.ഡി സതീശന്‍ എംഎല്‍എ.  പ്രതിപക്ഷം നേരത്തെ പറഞ്ഞത് സർക്കാർ ഇപ്പോൾ ശരിവയ്ക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

സ്പ്രിങ്ക്‌ളറിന്റെ കൈയ്യില്‍ ഡാറ്റ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള എന്ത് സംവിധാനം സര്‍ക്കാരിന്റെ കൈയ്യിലുണ്ടെന്നും അദ്ദേഹം ചോദിച്ചു. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഡാറ്റ കൈമാറിയതെന്നും ഡാറ്റ സുരക്ഷിതത്വം ഇല്ലെന്നും ഡാറ്റ കച്ചവടമാണ് നടന്നതെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment