സഭയിലെ കയ്യാങ്കളി: വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവെക്കണം; ഇടത് മുന്നണി ജനങ്ങളോട് മാപ്പുപറയണമെന്നും വി.ഡി സതീശന്‍

 

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സർക്കാർ നീക്കം തടഞ്ഞ നടപടി നിയമവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കുകയും ഇടത് മുന്നണി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള നിയമസഭയിൽ എല്‍ഡിഎഫ് എംഎൽഎമാർ നടത്തിയ കുറ്റകൃത്യം പിൻവലിക്കാനുള്ള സർക്കാരിന്‍റെ ശ്രമം കോടതി തള്ളി. ഇത് നിയമവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കും.
1. നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റകൃത്യം കണ്ടതിന്‍റെ സാക്ഷികൾ ലോകം മുഴുവനുമുള്ള മലയാളികളാണ്.
2. എല്ലാ കുറ്റകൃത്യങ്ങളും സ്റ്റേറ്റിനെതിരെയാണ് എന്നതാണ് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വം. എന്നിട്ട് അതേ സ്റ്റേറ്റ് തന്നെ ഇപ്പോൾ മന്ത്രിമാരായ കുറ്റാരോപിതരെ വിചാരണയിൽ നിന്നു പോലും രക്ഷിക്കാൻ ഒരുമ്പെട്ടു.
3. കോഴക്കാരനും കൊള്ളക്കാരനും വീട്ടിൽ കൗണ്ടിംഗ് മെഷീൻ വച്ച് കൈക്കൂലിപ്പണം എണ്ണി നോക്കുന്നയാളുമായ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു നിലപാട്.
4. ഇപ്പോൾ കെ.എം.മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയിലേക്ക് ചുവപ്പുപരവതാനി വിരിച്ച് സ്വീകരിക്കുന്നു. കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന പുതിയ നിലപാടും.
കേസിൽ വിചാരണ നേരിടേണ്ട മന്ത്രിമാർ രാജിവയ്ക്കുകയും ഇടത് മുന്നണി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയുകയും വേണം.

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/3460986587293615/

Comments (0)
Add Comment