കൊച്ചി : നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സിപിഎമ്മിന് ഒരു നിലപാടുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീണിടത്ത് കിടന്ന് ഉരുളുകയാണ് പാർട്ടി. വര്‍ഗീയസംഘര്‍ഷത്തിന് അയവുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തസാഹചര്യത്തിലാണ് പ്രതിപക്ഷം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിക്ക് വിഷയത്തില്‍ സ്വന്തമായി അഭിപ്രായമില്ല. രണ്ട് സമുദായങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാര്‍ അജണ്ടയാണ്. ഈ സംഘര്‍ഷം തുടരട്ടെയെന്നാണ് സിപിഎം നയം. എല്ലാവരേയും ഒരുമിച്ചിരുത്തി പ്രശ്‌നപരിഹാരത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വര്‍ഗീയ ചേരിതിരിവ് തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെപോലും നടപടിയെടുക്കാത്ത സര്‍ക്കാരാണ് കേരളത്തിലേത്. ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.