” വാഴക്കുല ബൈ വൈലോപ്പിള്ളി”; ഡോ. ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് കിട്ടിയ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നായ ” വാഴക്കുല” എഴുതിയതാരെന്ന് അറിയാതെ ഡോ. ചിന്ത ജെറോം. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലാണ് ഗുരുതര തെറ്റ്. വാഴക്കുലയുടെ രചയ്താവ് വൈലോപ്പിള്ളിയാണെന്നാണ് ചിന്തയുടെ കണ്ടുപിടുത്തം. ഈ പ്രബന്ധത്തിനാണ് ഇവര്‍ക്ക് ഡോക്ടറേറ്റ് കിട്ടിയത്.

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറായിരുന്നു ചിന്തയുടെ ഗൈഡ്. . ജന്മിത്വത്തിനെതിരായ  ചങ്ങമ്പുഴ കവിതയെ വൈലോപ്പിള്ളി കവിതയാക്കി മാറ്റിയത് വിവധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും  കണ്ടു പിടിച്ചിട്ടില്ല.

നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ഡോക്ടറേറ്റില്‍ ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിൽ ചിന്ത ഗവേഷണം പൂർത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് അത് ഊട്ടി ഉറപ്പിക്കാന്‍  വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്.വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന്  ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി.

ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ് പൊതു സമൂഹം ചർച്ചയാക്കുകയാണ്. ചിന്ത ജെറോം   യുവജന കമ്മീഷനിലെ ശമ്പള വിവാദത്തിലും  പിന്നാലെ വാഴക്കുല എഴുതിയതാരെന്നറിയാതെ ഡോക്ടറായ ചര്‍ച്ചയും  സജീവമാകുകയാണ്.

 

 

Comments (0)
Add Comment