ധീരജവാന്‍ വി.വി. വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Jaihind Webdesk
Saturday, February 16, 2019

കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌കണ്ണന്താനം, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, കെ.ടി ജലീല്‍, എം.കെ രാഘവന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതീകദേഹം പിന്നീട് വയനാട്ടിലേക്ക് കൊണ്ട് പോയി.