നെയ്യാറ്റിൻകര നഗരസഭയിൽ സിപിഎം അതിക്രമം; വനിതാ കൗൺസിലർമാർക്ക് ക്രൂര മർദ്ദനം

നെയ്യാറ്റിൻകര നഗരസഭയിൽ വനിതാ കൗൺസിലർമാർക്ക് ക്രൂര മർദ്ദനം. മുനിസിപ്പൽ ചെയർപേഴ്സൺന്‍റെയും വൈസ് ചെയർമാന്‍റെയും നേതൃത്വത്തിലായിരുന്നു അക്രമം. പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ കൗൺസിലറുമായ ലളിത ടീച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുനിസിപ്പൽ ഭരണസമിതി രാജിവെക്കണം എന്ന ആവശ്യം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

വിജിലന്‍സ് അന്വേഷണം നേരിടുന്ന ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര്‍ ഹീബ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധവുമായി എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഘര്‍ഷം. വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയില്‍ പ്രതിപക്ഷ നേതാവ് ലളിത ടീച്ചർക്ക് ക്രൂരമായി മർദ്ദനമേല്‍ക്കുകയും നിലത്തുവീണ് ബോധരഹിതയാവുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഗേറ്റിനു മുന്നില്‍ ചെയര്‍പേഴ്സന്‍റെ കോലം കത്തിച്ച് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനും ഇടയാക്കി.

https://www.facebook.com/JaihindNewsChannel/videos/1550311418465717/

Comments (0)
Add Comment