അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് : ട്രംപിന് വൻ തിരിച്ചടി

Jaihind Webdesk
Wednesday, November 7, 2018

അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ട്രംപിന് വൻ തിരിച്ചടി . സെനറ്റിൽ ഭൂരിപക്ഷം നിലനിർത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് മുന്നേറ്റം ട്രംപിന് വൻ തിരിച്ചടിയാണ് നല്‍കുന്നത്. വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും 221 സീറ്റിലാണ് ഡമോക്രാറ്റുകൾ വിജയിച്ചിരിക്കുന്നത്. 199 സീറ്റുകളാണ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർടി കരസ്ഥമാക്കിയിരിക്കുന്നത്.