ജമ്മുകശ്മീരിലെ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇന്ന് തുറക്കും

Jaihind News Bureau
Wednesday, August 21, 2019

ജമ്മുകശ്മീരിലെ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇന്ന് തുറക്കും. പ്രൈമറി സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നിരുന്നു. സ്‌കൂളുകൾ പലതും തുറന്നെങ്കിലും പലയിടത്തും വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്‌കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കശ്മീരിൽ പലയിടത്തും ഇന്നലെയും പ്രതിഷേധം നടന്നു. കൂടുതൽ പേരെ കസ്റ്റഡിൽ എടുത്തിട്ടുണ്ട്.