ഉന്നാവോ പെൺകുട്ടിയുടെ കത്തിന്മേൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടി ജീവന് വേണ്ടി മല്ലിടവെയാണ് വിഷയം കോടതിയിൽ എത്തുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കത്ത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്താൻ വൈകിയതിൽ കോടതി രജിസ്ട്രിയുടെ വിശദീകരണം, പെണ്‍കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് എന്നിവ കൂടാതെ ഉത്തർപ്രദേശ് സർക്കാരിന്റെ വിശദീകരണവും കോടതി പരിശോധിക്കും.
പെൺകുട്ടി ജൂലായ് 12നാണ് കത്തയച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് കത്ത് ശ്രദ്ധയിൽപെടുത്താൻ വൈകിയതിൽ റജിസ്ട്രാർ ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ഒരാഴ്ച്ചക്കകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്.