കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം

Jaihind News Bureau
Saturday, April 18, 2020
കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ്. ഒരാഴ്ചകൊണ്ട് പരീക്ഷകള്‍ തീര്‍ക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാലാണ് സമിതി ചെയര്‍മാന്‍. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.