ദിപാ നിശാന്തിന്റെ കവിതാ മോഷണം: യു.ജി.സി വിശദീകരണം തേടി; കേരള വര്‍മ്മ പ്രിന്‍സിപ്പല്‍ മറുപടി നല്‍കണം

Jaihind Webdesk
Friday, May 3, 2019

തൃശൂര്‍: ദീപാ നിശാന്തിന്റെ കവിത മോഷണവിവാദത്തില്‍ വിശദീകരണം തേടി യുജിസിയുടെ നോട്ടീസ്. തൃശൂര്‍ കേരളവര്‍മ്മ കൊളേജിലെ പ്രിന്‍സിപ്പാളിനോടാണ് യുജിസി വിശദീകരണം ആവശ്യപ്പെട്ടത്. കലേഷ്.എസിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഇക്കാര്യത്തില്‍ കൊളേജ് മാനേജ്മെന്റിന്റെ നിലപാട് എന്തായിരുന്നെന്നും കൊളേജ് തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്നും നോട്ടീസില്‍ അവശ്യപ്പെട്ടിട്ടുണ്ട്.
അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ ഇടപെടൽ.