കേരളം യു.ഡി.എഫിനൊപ്പം: 16 സീറ്റുകള്‍ നേടും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

Jaihind Webdesk
Sunday, May 19, 2019

ഏഴാംഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്ന് തുടങ്ങി. കേരളത്തില്‍ 15 മുതല്‍ 16 സീറ്റുകള്‍ നേടി യു.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് എല്ലാ ഏജന്‍സികളുടെയും പ്രവചനം. എല്‍.ഡി.എഫ് 3 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കപ്പെടുന്നു.

ഇന്ത്യ ടുഡേ – യു.ഡി.എഫ് 15-16, എല്‍.ഡി.എഫ് 3-5, ബി.ജെ.പി 0-1 എന്നിങ്ങനെയാണ് പ്രവചനം.

ഇന്ത്യാ ടി.വി – യു.ഡി.എഫ് 14 , എല്‍.ഡി.എഫ് 5, ബി.ജെ.പി 1

ടൈംസ് നൗ – യു.ഡി.എഫ് 15, എല്‍.ഡി.എഫ് 4, എന്‍.ഡി.എ 1

മാതൃഭൂമി ചാനല്‍ നടത്തിയ സര്‍വ്വേയില്‍ ഇതുവരെ പുറത്തുവിട്ട 12 സീറ്റുകളുടെ ഫലത്തില്‍ പത്ത് സീറ്റുകളില്‍ യു.ഡി.എഫിനാണ് കണക്കാക്കുന്നത്. ആലത്തൂരി‍ല്‍ അട്ടിമറി വിജയത്തോടെ രമ്യ ഹരിദാസ് വിജയിക്കുമെന്നും മാതൃഭൂമി പ്രവചിക്കുന്നു.