തദ്ദേശ ഉപതെരെഞ്ഞടുപ്പില്‍ യുഡിഎഫ് തരംഗം; എല്‍ഡിഎഫില്‍ നിന്ന് 5 സീറ്റുകള്‍ പിടിച്ചെടുത്തു

Jaihind Webdesk
Wednesday, March 1, 2023

തിരുവനന്തപുരം: തദ്ദേശ ഉപതെരെഞ്ഞടുപ്പില്‍ യുഡിഎഫ് തരംഗം. എല്‍ഡിഎഫില്‍ നിന്ന് 5 സീറ്റുകള്‍ പിടിച്ചെടുത്തു. എല്‍ഡിഎഫിന് 6 സീറ്റുകള്‍ നഷ്ടം. കൊല്ലം കോര്‍പ്പറേഷന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് . ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ  വാര്‍ഡിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

കൊല്ലം കോര്‍പറേഷന്‍, ബത്തേരി നഗരസഭ വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി വിജയം. 632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് അഗം രാജു നീലകണ്ഠന്‍ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. .

കോട്ടയംകടപ്ലാമറ്റം വയലാ ടൗണ്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്.

തൃത്താല പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു-ഭൂരിപക്ഷം 256. ആനക്കര പഞ്ചായത്ത് 17ാം വാര്‍ഡ് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി.

ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്.

മലപ്പുറം കരുളായി ചക്കിട്ടാമല വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 68 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി ജയിച്ചു

കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് യുഡിഎഎഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം-168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്-8, യുഡിഎഫ് 7 എന്നതായിരുന്നു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ കക്ഷിനില.