യു.ഡി.എഫിന്റെ സംസ്ഥാന വ്യാപക ധർണ ഇന്ന്; സെക്രട്ടേയറ്റിനുമുന്നിലും ജില്ല കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ്ണ

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, സര്‍ക്കാര്‍ ചെലവിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും വര്‍ഗ്ഗീയ മതില്‍ സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേയറ്റിനുമുന്നിലും മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ്ണകള്‍ നടത്തും

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കെ. മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി. നേതാവ് എ.എ.അസ്സീസും കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും. ഇടുക്കിയില്‍ പി.ജെ.ജോസഫും, എറണാകുളത്ത് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാനും തൃശ്ശൂരില്‍ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.യും, പാലക്കാട് വി.എസ്. വിജയരാഘവന്‍ എക്‌സ്. എം.പി.യും, മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീറും, വയനാട് മുന്‍മന്ത്രി പി. ശങ്കരനും, കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എ.യും, കാസര്‍ഗോഡ് കെ.എം.ഷാജി എം.എല്‍.എ.യും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

കോഴിക്കോടും പത്തനംതിട്ടയിലും നേരെത്തെ നിശ്ചയിച്ച കോണ്‍ഗ്രസ് പരിപാടികള്‍ നടക്കുന്നതിനാല്‍ ധര്‍ണ്ണ മറ്റൊരു ദിവസം നടത്തുമെന്നും യു ഡി എഫ് കൺവീനർ ബെന്നി ബഹനാന്‍ അറിയിച്ചു.

Udf march
Comments (0)
Add Comment