ഈരാറ്റുപേട്ട നഗരസഭ തിരിച്ചുപിടിച്ച് യുഡിഎഫ്; ജയം അഞ്ചിനെതിരെ 14 വോട്ടുകള്‍ക്ക്

Jaihind Webdesk
Monday, October 11, 2021

 

കോട്ടയം : ഈരാറ്റുപേട്ട നഗരസഭ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. സുഹ്‌റ അബ്ദുല്‍ഖാദര്‍ വീണ്ടും ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈരാറ്റുപേട്ട യുഡിഎഫ് തിരിച്ചുപിടിച്ചത്.

നേരത്തെ നഗരസഭാ അധ്യക്ഷക്കെതിരെ എല്‍ഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിനെ എസ്ഡിപിഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എസ്ഡിപിഐയുടെ പിന്തുണ തേടിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ എസ്ഡിപിഐക്കെതിരെ  യുഡിഎഫ് വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം അവിശ്വാസം കൊണ്ടുവന്നത് എന്തിനെന്ന് വിശദീകരിക്കേണ്ട ഗതികേടിലാണ് സിപിഎം.