യു.ഡി.എഫ്. ഏകോപനസമിതി യോഗം 13 ന്

Jaihind Webdesk
Saturday, May 11, 2019

യുഡിഎഫ് ഏകോപന സമിതിയോഗം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരും. യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മെയ് 15ആം തീയതി ബുധനാഴ്ച രാവിലെ 10 ന് ചേരാനിരുന്ന യോഗമാണ് 13ആം തീയതിയിലേക്ക് മാറ്റിയത്.

കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്‍റ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത യോഗം മെയ് 14 ചൊവ്വാഴ്ച രാവിലെ 10 മണിക്കും കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയുടെ യോഗം ഉച്ചക്കു ശേഷം 3 മണിക്കും തിരുവനന്തപുരം ഇന്ദിരാഭവനില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.