കോട്ടയത്ത് യുഡിഎഫ് ലോംഗ് മാർച്ചിന് നേരെ പോലീസ് അക്രമം

webdesk
Friday, January 4, 2019

കോട്ടയത്ത് യുഡിഎഫിന്‍റെ ലോംഗ് മാർച്ചിന് നേരെ പോലീസ് അക്രമം. ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനുമെതിരെ കൈയ്യേറ്റ ശ്രമമുണ്ടായി. ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്‍റ് അടക്കം മൂന്ന് പേർക്ക് പരുക്ക് പറ്റി.

പാത്താമുട്ടം പള്ളി ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ലോങ്ങ് മാർച്ചിൽ സംഘർഷം. മാധ്യമപ്രവർത്തകർക്കും വനിതകൾക്കും ഉൾപ്പെടെ മർദ്ദനമേറ്റു. സമാധാനപരമായി നടന്ന മാർച്ചിൽ പൊലീസ് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് 16ന് രാപ്പകൽ സമരം നടത്തും.