യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്

Jaihind News Bureau
Thursday, October 15, 2020

 

തിരുവനന്തപുരം: യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ചേരും. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ യോഗം ചർച്ച ചെയ്യും. ജോസ്.കെ.മാണിയുടെ മുന്നണി മാറ്റവും  സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ സമരം ശക്തമാക്കുന്നതിനുള്ള നടപടികളും ചർച്ചയാകും. വരുന്ന തദ്ദേശതെരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേരുക.