ഇന്‍കാസ് യു.എ.ഇ വൈസ് പ്രസിഡന്‍റ് അന്‍സാരി പള്ളിക്കല്‍ നിര്യാതനായി ; ഖബറടക്കം നാളെ തിരുവനന്തപുരത്ത്

Jaihind News Bureau
Tuesday, September 17, 2019


അബുദാബി : യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഇന്‍കാസിന്‍റെ യു.എ.ഇ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് അന്‍സാരി പള്ളിക്കല്‍ അബുദാബിയില്‍ നിര്യാതനായി. 66 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അബുദാബി മലയാളി സമാജം മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായിരുന്നു. ഖബറടക്കം നാളെ രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ തിരുവനന്തപുരം പള്ളിക്കല്‍ മസ്ജിദില്‍ നടക്കും.

മെഡാസ് ഗ്‌ളോബല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറാണ്. സുല്‍ഫത്താണ് ഭാര്യ. ഡോ. ടിറ്റോ അന്‍സാരി, ഡോ. ജിജോ അന്‍സാരി എന്നിവര്‍ മക്കളാണ്. ഇരുവരും നാട്ടിലാണ്. അബുദാബി ഖലീഫ ആശൂപത്രിയില്‍ യു.എ.ഇ സമയം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് എംബാമിംഗ് നടക്കും. തുടര്‍ന്ന് ചൊവാഴ്ച ( ഇന്ന് ) രാത്രി 9.10 നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് അബുദാബി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായത്  യു.എ.ഇയിലെ മികച്ച നേതൃത്വത്തെ കൂടിയാണെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. യു.എ.ഇ.യിലെ കലാസാംസ്‌കാരിക സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.