കന്നുകാലി മോഷണം ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു

Jaihind News Bureau
Thursday, June 14, 2018

കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ഝാർഖണ്ഡിൽ രണ്ട് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. അഞ്ചംഗ സംഘത്തിലെ രണ്ടു പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഝാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലാണ് സംഭവം നടന്നത്. കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അക്രമാസക്തരായ ജനക്കൂട്ടം രണ്ടുപേരെ തല്ലിക്കൊന്നത്. ഇവർ ഗ്രാമത്തിൽ നിന്ന് 13 പോത്തുകളെ മോഷ്ടിക്കുന്നത് അറിഞ്ഞ നാട്ടുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇരുവരെയും പിടികൂടി മർദ്ദിച്ചതിനാൽ മരണം സംഭവിക്കുകയായിരുന്നെന്ന് ഗൊഡ്ഡ എസ്.പി രാജീവ് രഞ്ജൻ സിങ്ങ് പറഞ്ഞു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുളവടിയിൽ കെട്ടിയിട്ടായിരുന്നു ക്രൂരമർദ്ദനം.

കഴിഞ്ഞ മേയിൽ ഝാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച് ആറുപേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.