ബീഹാറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജനക്കൂട്ടം തല്ലിയോടിച്ചു

Jaihind Webdesk
Sunday, May 12, 2019

ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ സഞ്ജയ് ജയ്‌സാലിന് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. ആറാംഘട്ട തെരഞ്ഞെടുപ്പ് നടന്ന വേളയിലാണ് സഞ്ജയ് ജയ്‌സാലിന് നേരെ ആക്രമണം ഉണ്ടായത്. ബൂത്ത് നമ്പര്‍ 162 ല്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ സഞ്ജയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപനപരമായ പ്രസ്താവന നടത്തിയതോടെയാണ് ജനക്കൂട്ടം സഞ്ജയ്‌ക്കെതിരെ തിരിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വടികള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. എം.പിയുടെ ബോഡിഗാര്‍ഡ് ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.