യഥാർത്ഥ രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 5, 2022

യഥാർത്ഥ രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം അങ്ങാടിപ്പുറത്ത് പി രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യസമ്പത്തുള്ള രാധാകൃഷ്ണൻ മാസ്റ്റർ പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിലും തൻ്റെ കഴിവുകൾ വിനിയോഗിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉപഹാര സമർപ്പണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല കെപിസിസി സെക്രട്ടറി വി ബാബുരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ‘ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഈ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വച്ചു. മുൻ എംഎൽഎ ടിഎ അഹമ്മദ് കബീർ വിഷയാവതരണം നടത്തി.