പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു

Jaihind Webdesk
Saturday, July 31, 2021

ജമ്മു-കശ്മീർ : പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അബു സൈഫുള്ളയെ സുരക്ഷാ സേന വധിച്ചു. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചതായി പോലീസ് അറിയിച്ചു. അദ്‌നാൻ, ഇസ്മായിൽ, ലാംബൂ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയ്ക്കൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.

2017 മുതൽ ഇവര്‍ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്നതായാണ് വിവരം.  40 സൈനികരുടെ മരണത്തിന് കാരണമായ 2019 ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണ പരമ്പരകളിൽ ഇയാള്‍ ഉൾപ്പെട്ടിരുന്നു.