എറണാകുളം ജില്ലയിലെ റേഷൻ വിതരണം താളം തെറ്റിയെന്ന് ടി.ജെ വിനോദ് എംഎൽഎ

Jaihind News Bureau
Saturday, May 16, 2020

കൊവിഡ് ദുരിതകാലത്ത് എറണാകുളം ജില്ലയിലെ റേഷൻ വിതരണം താളം തെറ്റിയെന്ന് ടി.ജെ വിനോദ് എം.എൽ.എ. നിലവിൽ റേഷൻ കടകൾക്ക് മുന്നിൽ ക്യൂ നിന്നിട്ട് കാർഡുടമകൾ വെറും കയ്യോടെ മടങ്ങിപ്പോവേണ്ട സാഹചര്യമാണെന്ന് വിനോദ് എം എൽ എ.കുറ്റപ്പെടുത്തി .

സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റിൻ്റെ വിതരണം താളം തെറ്റിയത് മൂലമാണ് ആളുകൾ നിരാശരായി മടങ്ങുന്നതെന്നും നീല നിറമുള്ള കാർഡ് ഉടമകൾക്ക് മെയ് 8 മുതൽ 14-ാം തീയതി വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ടി.ജെ.വിനോദ് കുറ്റപ്പെടുത്തി. ആവശ്യമായ സ്റ്റോക്ക് എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും റേഷൻ കാർഡ് കയ്യിലുണ്ടെങ്കിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം കാണിച്ചാൽ താമസിക്കുന്ന പ്രദേശങ്ങളിലെ റേഷൻ കടകളിൽ നിന്ന് കിറ്റ് ലഭ്യമാക്കുമെന്ന് സർക്കാർ നിർദ്ദേശം പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.