GST സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയില്ല, പ്രളയം വളര്‍ച്ചയെ ബാധിക്കും; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

ജി.എസ്.ടി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പരാമർശം. 2017- 18 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 7.18 ആയി ഉയർന്നുവെന്നും ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രതിശീർഷ വരുമാനത്തിലേക്ക് എത്താന്‍ കേരളത്തിന് സാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച വർധിച്ചുവെന്ന് കാട്ടുന്ന അവലോകന റിപ്പോർട്ടാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ വെച്ചത്. 2016- 17 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.22 ആയിരുന്നുവെന്നും ഇത്തവണ 7.18 ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം പ്രളയം സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക വളർച്ചയ്ക്ക് ജി.എസ്.ടി കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്നും
റവന്യൂ കമ്മിയിലും ധനകമ്മിയിലും കുറവ് സംഭവിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചെലവു കുറയ്ക്കാതെ കമ്മി എങ്ങനെ കുറയ്ക്കാമെന്നതാണ് ബജറ്റിലെ വെല്ലുവിളിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

പ്രളയം അടുത്ത വർഷത്തെ വളർച്ചാനിരക്കിനെ ബാധിക്കുമെന്നും വളർച്ചയിൽ ഒന്നര ശതമാനത്തിന്‍റെയെങ്കിലും കുറവുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി.

Thomas Isaacbudget
Comments (0)
Add Comment